പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സജിത് അന്തരിച്ചു

By Priya.22 05 2022

imran-azhar

തിരുവനന്തപുരം:പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സജിത് (46) അന്തരിച്ചു.വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു.തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില്‍ വച്ച് ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ വച്ച് നടക്കും.

 


മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഇരുന്നൂറോളം ചലച്ചിത്രങ്ങളിലാണ് സംഗീത ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്.മിസ്റ്റര്‍ റോമിയോയില്‍ എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത് സംഗീത പാടിയ തണ്ണീരൈ കാതലിക്കും എന്ന ഗാനം വലിയ ഹിറ്റായിരുന്നു. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ അമ്പിളിപ്പൂവട്ടം പൊന്നുരുളി എന്ന ഗാനത്തിലൂടെയാണ് സംഗീത മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുന്നത്.

 

 

OTHER SECTIONS