സൈനികര്‍ക്ക് നാണക്കേട്; 'ജവാന്‍' മദ്യത്തിന് പേര് നഷ്ടമായേക്കും

By Web Desk.09 08 2022

imran-azhar

 

തിരുവനന്തപുരം: ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് നിവേദനം. സ്വകാര്യ വ്യക്തിയാണ് നികുതി വകുപ്പിനു നിവേദനം നല്‍കിയത്. നികുതി വകുപ്പ് നിവേദനം എക്‌സൈസ് കമ്മിഷണര്‍ക്കു കൈമാറി.

 

ജവാനെന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികര്‍ക്കു നാണക്കേടാണെന്ന് പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ പേര് മാറ്റാന്‍ നടപടിയുണ്ടാകണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡാണ് ജവാന്‍ മദ്യം ഉല്പാദിപ്പിക്കുന്നത്. തിരുവല്ലയിലാണ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്.

 

നിലവില്‍ 4 ലൈനുകളിലായി 7500 കെയ്‌സ് ജവാന്‍ മദ്യമാണ് ഒരു ദിവസം ഉല്‍പാദിപ്പിക്കുന്നത്. ജവാന്റെ 1.50 ലക്ഷം കെയ്‌സ് മദ്യമാണ് ഒരു മാസം വില്‍ക്കുന്നത്.

 

 

OTHER SECTIONS