മനുഷ്യ ജീവിതത്തിന് പ്രത്യാശ പകരുന്ന കണ്ടെത്തൽ; ഭൂമിയിൽ ഓക്സിജൻ തീർന്നാലും ഒരു 100,000 വർഷത്തേക്ക് മനുഷ്യന് ശ്വസിക്കാം

By vidya.12 11 2021

imran-azhar

വാഷിംഗ്ടൺ: മനുഷ്യ ജീവിതത്തിന് പ്രത്യാശ പകരുന്ന കണ്ടെത്തൽ.ഭൂമിയിൽ ഓക്സിജൻ തീർന്നാലും മനുഷ്യജീവൻ നിലനിർത്താനാവും എന്ന് പ്രതീക്ഷ നൽകിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.

 

ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഓക്സിജൻ ഉപയോഗിച്ച് കോടിക്കണക്കിനാളുകൾക്ക് 100,000 വർഷമെങ്കിലും ജീവൻ നിലനിർത്താനാവും എന്ന പഠന ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

 

ചന്ദ്രോപരിതലത്തിലെ പാളിയിൽ 45 ശതമാനം വരെ ഓക്സിജൻ അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഒരു ക്യുബിക് മീറ്ററോളം വരുന്ന ഈ വസ്തുക്കളിൽ ഉദ്ദേശം 630 കിലോ ഓക്സിജൻ അടങ്ങിയിട്ടുണ്ട്.

 

ഒരു ദിവസം ജീവിക്കുന്നതിന് മനുഷ്യന് 800 ഗ്രാം ഓക്സിജൻ ആവശ്യമെന്നാണ് നാസയുടെ കണക്ക്. ഇങ്ങനെയെങ്കിൽ 630 കിലോഗ്രാം ഓക്സിജൻ ഉപയോഗിച്ച് ഒരു വ്യക്തിക്ക് രണ്ട് വർഷത്തേക്ക് ജീവിക്കാൻ സഹായിക്കും.

 

ഇങ്ങനെ നോക്കിയാൽ ഭൂമിയിലുള്ള ആളുകൾക്ക് ഏകദേശം 100,000 വർഷത്തേക്ക് ശ്വസിക്കാനുള്ള ഓക്സിജൻ ചന്ദ്രൻ കരുതി വച്ചിട്ടുണ്ടെന്ന് മനസിലാക്കാം.

 

OTHER SECTIONS