പ്ലസ് വൺ പ്രവേശന പ്രതിസന്ധി; സിപിഐ നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് വിമർശനം

By Vidya.14 10 2021

imran-azhar

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധിയിൽ സിപിഐ നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് വിമർശനം.ചൊവ്വാഴ്ച ചേർന്ന സിപിഐ നിയമസഭാ കക്ഷി യോഗത്തിലാണ് വിമർശനം.

 

 


പ്ലസ് വൺ പ്രവേശനത്തിൽ പ്രതിസന്ധിയുള്ള ജില്ലകളിൽ കൂടുതൽ സീറ്റ് അനുവദിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.സംസ്ഥാനമാകെ ഒരു യൂണിറ്റായി എടുത്തതിലും നിയമസഭാകക്ഷി യോഗത്തിൽ വിമർശനം.

 

 

 

അതേസമയം മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു.സിപിഎം നിയമസഭാ കക്ഷിയോഗത്തിലാണ് മന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉണ്ടായത്.

 

OTHER SECTIONS