പ്ലസ് വണ്‍ പരീക്ഷ: സുപ്രീം കോടതി വിധി ഇന്നുണ്ടായേക്കും; സ്‌കൂള്‍ തുറക്കലിനും നിര്‍ണായകം

By RK.17 09 2021

imran-azhar

 

ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി വെള്ളിയാഴ്ച സുപ്രിംകോടതി പരിഗണിക്കും. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ ഉണ്ടാകാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

 

തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

 

കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 48 വിദ്യാര്‍ത്ഥികള്‍ നല്‍കിയ അപേക്ഷയും കോടതി പരിഗണിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമല്ലെന്നും ഉള്‍പ്രദേശങ്ങളിലും കടലോര മേഖലകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പരമിതിയുണ്ടെന്നും അപേക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിച്ചു.

 

നേരത്തെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എഴുപത് ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണെന്ന് ഓഫ്ലൈന്‍ പരീക്ഷ സ്റ്റേ ചെയ്തുകൊണ്ട് സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു.

 

ഏപ്രിലില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വിജയകരമായി നടത്തിയെന്നാണ് പരീക്ഷ നടത്താന്‍ അനുമതി ലഭിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്ന പ്രധാന അവകാശവാദം.

 

 

OTHER SECTIONS