കാർഷിക ബിൽ പാസാക്കിയത് ; ഇന്ത്യൻ കാർഷിക ചരിത്രത്തിലെ സുപ്രധാന നിമിഷം പ്രധാനമന്ത്രി

By online desk .20 09 2020

imran-azhar

 

ഡല്‍ഹി: രാജ്യത്ത് കർഷക സമരവും പ്രതിപക്ഷ പ്രക്ഷോപങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യസഭയിൽ കാർഷിക ബിൽ പാസാക്കിയതിനുപിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ കർഷക ചരിത്രത്തിലെ സുപ്രധാന നിമിഷമാണെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.

 


ഇന്ത്യയുടെ കാർഷിക ചരിത്രത്തിലെ ഒരു സുപ്രധാന ദിവസമാണ് ഇന്ന്. പാർലമെന്റിൽ പ്രധാനപ്പെട്ട ബില്ലുകൾ പാസാക്കിയതിന്കഠിനാധ്വാനികളായ കര്‍ഷകരെ അഭിനന്ദിക്കുന്നു . ഇത് കാർഷിക മേഖലയിൽ വലിയ മാറ്റം വരുത്തുക മാത്രമല്ല, ദശലക്ഷക്കണക്കിന് കർഷകരെ ശാക്തീകരിക്കുകയും ചെയ്യും അദ്ദേഹം ട്വീറ്റ് ചെയ്തു . ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്.

 

ബില്ലുകൾ പാസാക്കിയതിനുപിന്നാലെ സഭയിൽ വലിയ പ്രതിപക്ഷ ബഹളം തന്നെ നടന്നു . പ്രതിപക്ഷം പേപ്പറുകൾ കീറിയെറിഞ്ഞു പ്രതിഷേധിച്ചു. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.

OTHER SECTIONS