തമിഴ്‌നാടിനും പുതുച്ചേരിക്കും സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി

By online desk.24 11 2020

imran-azhar

 

 

ഡൽഹി:നിവാർ ചുഴലിക്കാറ്റ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ തമിഴ്‌നാടിനും പുതുച്ചേരിക്കും എല്ലാ വിധ സഹായവും ഉറപ്പ് നൽകി പ്രധാനമന്ത്രി. ഇക്കാര്യം ചർച്ച ചെയ്യാൻ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായും പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് സംസാരിച്ചു. ഇരു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിലും,പുതുച്ചേരിയിലും നാളെ പൊതു അവധി പ്രഖ്യാപിച്ചു.ചെന്നൈ തുറമുഖം ഇന്ന് വൈകിട്ട് ആറു മണിക്ക് അടയ്ക്കും.തുറമുഖത്ത് നങ്കൂരമിട്ട കപ്പലുകൾ ആഴക്കടലിലേക്ക് മാറ്റി. ചുഴലിക്കാറ്റ് നാളെ വൈകിട്ട് കരയിൽ പ്രവേശിക്കുമെന്നാണ് പ്രവചനം. കരയിൽ പ്രവേശിക്കുമ്പോഴുള്ള കാറ്റിൻറെ വേഗത 145 കിലോമീറ്റരായിയിരിക്കും.നിലവിൽ കാറ്റ് ചെന്നൈയുടെ തെക്ക്- കിഴക്കൻ തീരത്ത് നിന്നും 360 കിലോമീറ്റർ അകലെയാണുള്ളത്.തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിൽ പൊതു ഗതാഗതം നിർത്തലാക്കി.

OTHER SECTIONS