കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കും: മോദി

By online desk.14 04 2019

imran-azhar

 

 

കത്വവ:ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ കാശ്മീരി പണ്ഡിറ്റുകളെ തിരികെ കാശ്മീരില്‍ എത്തിക്കുമെന്നും അവരുടെ പുനരധിവാസത്തിനായി ശ്രമിക്കുമെന്നും നരേന്ദ്രമോദി. ജമ്മുവിലെ കത്വവയില്‍ നടന്ന ബിജെപി റാലിയിലാണ് പ്രധാനമന്ത്രി ഈ വാഗ്ദാനം നല്‍കിയത്.കോണ്‍ഗ്രസിന്റെ നയങ്ങള്‍ മൂലമാണ് കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം വീടുപേക്ഷിച്ച് പോകേണ്ടിവന്നതെന്നും അദ്ദേഹം ആരോപിച്ചു. പണ്ഡിറ്റുകളെ പീഡിപ്പിച്ചവരുടെ വോട്ടുബാങ്കുകളിലാണ് കോണ്‍ഗ്രസിനും അവരുടെ സുഹൃത്തുക്കള്‍ക്കും ആശങ്കയെന്നും മോദി ആരോപിച്ചു. കശ്മീരി പണ്ഡിറ്റുകളെ തിരികെ നാട്ടിലെത്തിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യയെ വിഭജിക്കാന്‍ മുഫ്തിയേയും അബ്ദുള്ളയെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിന് പ്രത്യേക പ്രധാനമന്ത്രി എന്ന ആവശ്യം ജമ്മുകശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള മുന്നോട്ടുവെച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് മോദി കത്വയില്‍ നല്‍കിയത് അബ്ദുള്ളയുടെയും മുഫ്തിയുടെയും കുടുംബങ്ങള്‍ ജമ്മുകശ്മീരിലെ മൂന്നു തലമുറകളെ തകര്‍ത്തവരാണെന്നും മോദി ആരോപിച്ചു. അവര്‍ ഇവിടെനിന്നു പോയാല്‍ മാത്രമേ ജമ്മുകശ്മീരിന് മികച്ച ഭാവി ഉണ്ടാകുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. തന്നെ എത്ര തന്നെ കടന്നാക്രമിച്ചാലും രാജ്യത്തെ വിഭജിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


കാശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം തുറന്നടിച്ചു. കശ്മീരില്‍ നിന്ന് പണ്ഡിറ്റുകള്‍ വിട്ടുപോകുന്നതിനുള്ള കാരണങ്ങള്‍ ഇല്ലാതാക്കുന്നതിന് ഒന്നും തന്നെ ചെയ്യാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നു മോദി വിമര്‍ശിച്ചു.


ജാലിയന്‍ വാലാ ബാഗ് രക്തസാക്ഷികളെ അനുസ്മരിക്കുന്ന ചടങ്ങില്‍ നിന്ന് വിട്ട് നിന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനോയയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ബാലാകോട്ട് വിഷയത്തില്‍ എയര്‍ഫോഴ്സ് നടത്തിയ രാജ്യ സേവനത്തെ സംശയിച്ച കോണ്‍ഗ്രസ് നിലപാട് പുതുമയുള്ളത് അല്ലെന്നും രാജ്യത്തെ അപമാനിക്കുന്നത് അവരുടെ പതിവാണ് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന ബിജെപി അനുകൂല വികാരം 2014നെ കാള്‍ വളരെ കൂടുതലാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.

OTHER SECTIONS