മോദി തലസ്ഥാനത്ത്; കരയിലും കടലിലും ആകാശത്തും ബഹിരാകാശത്തും: മോദി

By Sooraj Surendran .18 04 2019

imran-azhar

 

 

തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാന നഗരിയിൽ. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ മോദിയുടെ നാലാമത്തെ പരിപാടിയാണിത്. എൻഡിഎ സ്ഥാനാർഥികളായ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ, നേതാക്കളായ പി.എസ്.ശ്രീധരൻപിള്ള, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, പി.സി.തോമസ് പരിപാടിയിൽ പ്രസംഗിക്കും. പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ച മോദി കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റിനെയും രൂക്ഷമായി വിമർശിച്ചു. അവസരവാദത്തിന്റെ പ്രത്യയശാസ്ത്രമാണു കോൺഗ്രസും കമ്യൂണിസ്റ്റുകാരും കേരളത്തിൽ പിന്തുടരുന്നത്, ഇന്ത്യ ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ കാവൽക്കാരൻ ഇന്ത്യയെ എപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കും മോദി പറഞ്ഞു. ശാസ്ത്ര, പ്രതിരോധ രംഗത്തെ നേട്ടങ്ങൾ പറയാനും മോദി മറന്നില്ല. കരയിലും കടലിലും ആകാശത്തും ബഹിരാകാശത്തും ഇന്ത്യയെ കീഴ്പ്പെടുത്താനാകില്ലെന്നും മോദി പറഞ്ഞു.

OTHER SECTIONS