മുതലക്കുഞ്ഞുമായി വീട്ടിലെത്തി, അമ്മ വഴക്ക് പറഞ്ഞു; കൽക്കരി ചെമ്പുപാത്രത്തിൽ കത്തിച്ച് തുണി തേച്ചു: ഓർമ്മകളിലൂടെ മോദി

By Sooraj Surendran.13 08 2019

imran-azhar

 

 

ന്യൂ ഡൽഹി: കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്കവറി ചാനലിലെ മാന്‍ വെര്‍സസ് വൈല്‍ഡ് എന്ന ഷോയിൽ അതിഥിയായെത്തിയപ്പോഴാണ് മോദി തന്റെ കുട്ടിക്കാല ഓർമ്മകളിലൂടെ സഞ്ചരിച്ചത്.

 

'കുട്ടിക്കാലത്ത് കുളിക്കാനായി തടാകത്തിലേക്ക് പോയപ്പോൾ മുതലക്കുഞ്ഞിനെ കിട്ടി. ഇതിനെ വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി, എന്നാൽ അമ്മ വഴക്ക് പറഞ്ഞതുകൊണ്ട് മുതലക്കുഞ്ഞിനെ തടാകത്തിലേക്ക് തന്നെ വിട്ടു' മോദി പറഞ്ഞു. ജീവിതത്തിലൊരിക്കലും തനിക്ക് പേടി തോന്നിയിട്ടില്ലെന്നും, ഇതിന് കാരണം ജന്മനാൽ ലഭിച്ച പോസിറ്റിവ് പ്രകൃതമാണെന്നും മോദി അഭിമുഖത്തിൽ പറഞ്ഞു. കൽക്കരി ചെമ്പുപാത്രത്തിൽ കത്തിച്ചാണ് കുട്ടിക്കാലത്ത് തുണികൾ തേച്ചിരുന്നത്. ജീവിതത്തിൽ ലഭിക്കാത്ത കാര്യങ്ങളെ കുറിച്ച് ഒരിക്കലും ചിന്തിക്കാറില്ലെന്നും മോദി അഭിമുഖത്തിൽ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനം സ്വപ്‌നം കണ്ടിരുന്നുവോയെന്ന ചോദ്യത്തിന് മോദിയുടെ മറുപടി രാജ്യത്തിന്‍റെ വികസനം മാത്രമാണ് സ്വപ്‌നം കണ്ടിരുന്നതെന്ന് അദ്ദേഹം മറുപടി നല്‍കി. പ്രധാനമന്ത്രിപദം സ്വപ്നമായിരുന്നില്ലെന്നുമായിരുന്നു.


യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉൾപ്പെടെയുള്ള പ്രമുഖർ അതിഥിയായി എത്തിയ ഷോയാണ് മാന്‍ വെര്‍സസ് വൈല്‍ഡ്. ഗുജറാത്തിൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതു മുതലുള്ള 18 വർഷത്തിനിടയിലെ എന്റെ ആദ്യത്തെ വെക്കേഷനാണിതെന്നും മോദി പറഞ്ഞു.

OTHER SECTIONS