മധ്യമങ്ങളെ വിമർശിച്ച് പ്രധാനമന്ത്രി; സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വാർത്തയാകുന്നില്ലെന്ന് മോദി

By Vidya.21 10 2021

imran-azhar

 

ന്യൂഡൽഹി: രാജ്യത്തെ മധ്യമങ്ങളെ വിമ‌ർശിച്ച് പ്രധാനമന്ത്രി.ഹരിയാനയിൽ മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികൾക്ക് രൂപം കൊടുക്കുന്നുണ്ടെങ്കിലും വിവാദങ്ങൾ ഉണ്ടാക്കുന്നതിലാണ് മധ്യമങ്ങളുടെ ശ്രദ്ധയെന്ന് നരേന്ദ്ര മോദി പറഞ്ഞു.

 

 

 

ഇൻഫോസിസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.വളരെ കാലങ്ങൾക്കു ശേഷം ഹരിയാനയുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാരിനെ ലഭിച്ചത് ഇപ്പോൾ മാത്രമാണെന്നും മോദി പറഞ്ഞു.

 

 


രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജനക്ഷേമപ്രവർത്തനങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്ന വ്യക്തിയാണ് ഖട്ടാർ. എന്നാൽ മധ്യമങ്ങൾ ഇതൊന്നും വാർത്തയാകില്ലെന്ന് മോദി പറഞ്ഞു.

 

 

 

OTHER SECTIONS