മോദി വിദേശയാത്രക്കായി പൊടിപൊടിച്ചത് 2,016 കോ​ടി രൂപ

By Sooraj Surendran .14 12 2018

imran-azhar

 

 

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളുടെ കണക്കുകൾ പുറത്ത്. വിദേശ യാത്രയുടെയും പരസ്യത്തിന്റെയും കണക്കുകളാണ് മന്ത്രി വി കെ സിംഗ് പുറത്തുവിട്ടിരിക്കുന്നത്. വിദേശ യാത്രകൾക്കായി 2,016 കോടി രൂപയും, പരസ്യങ്ങൾക്കായി 4,608 കോടി രൂപയും അകെ 7000 കോടി രൂപയാണ് മോദി ചെലവാക്കിയിരിക്കുന്നത്. 84 വിദേശ യാത്രകളാണ് മോദി ഇതിനോടകം നടത്തിയിരിക്കുന്നത്. വിമാനത്തിന്റെ ചെലവ്, വിമാനങ്ങളുടെ പരിപാലനച്ചെലവ്, ഹോട്ട്‌ലൈന്‍ സംവിധാനത്തിനുള്ള ചെലവ് എന്നിങ്ങനെയാണ് ചെലവുകൾ തരംതിരിച്ചിരിക്കുന്നത്. 84 വിദേശ പര്യടനം നടത്തിയ മോദി ചില രാജ്യങ്ങൾ ഒന്നിലധികം തവണ സന്ദർശിച്ചിട്ടുണ്ട്.

OTHER SECTIONS