രാമക്ഷേത്ര നിർമ്മാണം: ഓർഡിനൻസ് ഉടൻ ഇറക്കില്ലെന്ന് പ്രധാനമന്ത്രി

By Sooraj Surendran .01 01 2019

imran-azhar

 

 

ന്യൂ ഡൽഹി: അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഓർഡിനൻസ് ഉടൻ ഇറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അതേസമയം കോൺഗ്രസ് അഭിഭാഷകർ കേസ് വൈകിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു. സുപ്രീംകോടതി വിധിക്ക് മുൻപായി ഓർഡിനൻസ് ഇറക്കില്ല എന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. ഭരണഘടനയ്ക്ക് അനുയോജ്യമായ തീരുമാനമായിരിക്കും അയോദ്ധ്യ കേസിൽ കേന്ദ്രസർക്കാർ എടുക്കുക എന്നും മോദി വ്യക്തമാക്കി.

 

അതേസമയം ആർബിഐ ഗവർണറായിരുന്ന ഊർജിത് പട്ടേലിന്റെ രാജി രാഷ്ട്രീയ സമ്മർദം കൊണ്ടല്ലെന്നും രാജി സന്നദ്ധത ഏഴു മാസം മുമ്പ് ഊർജിത് പട്ടേൽ അറിയിച്ചിരുന്നുവെന്നും മോദി പറഞ്ഞു. റിസർവ് ബാങ്ക് ഗവർണർ എന്ന നിലയിൽ അദ്ദേഹം മികച്ച പ്രകടനമാണു നടത്തിയതെന്നും മോദി പ്രതികരിച്ചു. എ എൻ ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മോദിയുടെ പ്രതികരണം.

OTHER SECTIONS