കേന്ദ്ര മന്ത്രിസഭയെ സംബന്ധിച്ച് ഏകദേശ ധാരണ, സോണിയയും, രാഹുലും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും, അമിത് ഷാ അധ്യക്ഷനായി തുടരും

By Sooraj Surendran .29 05 2019

imran-azhar

 

 

ന്യൂ ഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ സത്യപ്രതിജ്ഞ ചെയ്യേണ്ട മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയായി. അതേസമയം അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായി തുടരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും, യുപിഎ അധ്യക്ഷ സോണി ഗാന്ധിയും പങ്കെടുക്കും. പ്രകാശ് ജാവഡേക്കർ, അർജുൻ റാം മേഘ്‌വാൾ, രവിശങ്കർ പ്രസാദ്, ധർമേന്ദ്ര പ്രധാൻ, നരേന്ദ്ര സിങ് തോമർ തുടങ്ങിയവർ രണ്ടാം മോദി സർക്കാരിലും മന്ത്രിസഭയിൽ തുടരുമെന്നാണ് വിവരം. അതേസമയം അരുൺ ജെയ്റ്റ്‌ലി തന്നെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയും, കേരള മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. മന്ത്രിമാരെ തിര‍ഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച രാത്രി 7 ന് രാഷ്‌ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.

OTHER SECTIONS