നൂറ് കോടി വാക്‌സിനിലൂടെ ഇന്ത്യ 'പുതു ഇതിഹാസം' രചിച്ചു; ഇത് ഓരോ പൗരന്റെയും വിജയം; പ്രധാനമന്ത്രി

By Vidya.22 10 2021

imran-azhar

 


ന്യൂഡൽഹി: രാജ്യത്ത് നൂറ് കോടി പേർക്ക് വാക്സിൻ നൽകാനായത് ഓരോ പൗരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ഇന്ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു.കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 100 കോടി പിന്നിട്ട് രാജ്യം ചരിത്രനേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

 

 


നൂറ് കോടി എന്നത് ഒരു ചെറിയ സംഖ്യയല്ല. ഇതൊരു നാഴികക്കല്ലാണ്.ഇതിലൂടെ പുതു ഇതിഹാസം രചിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.ഇന്ത്യ കോവിഡിനെ തോൽപിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു.എന്നാൽ ഈ നേട്ടം അവർക്കുള്ള മറുപടിയാണ്.

 

 

ലോകം രാജ്യത്തെ അഭിനന്ദിക്കുകയാണ്. വാക്സിനേഷൻ വിവേചനം ഇല്ലെന്ന് ഉറപ്പുവരുത്തി.വി ഐ പി സംസ്കാരം മാറ്റി നിറുത്തി. വിളക്കുകത്തിക്കാൻ പറഞ്ഞപ്പോൾ അതുകൊണ്ട് കൊവിഡ് പോകുമോ എന്ന് ചിലർ കളിയാക്കി.

 

 

എന്നാൽ അത് രാജ്യത്തിന്റെ ഒരുമയാണ് കാണിച്ചത്. എല്ലാ ചാേദ്യങ്ങൾക്കുമുള്ള മറുപടിയാണ് ഇപ്പോഴത്തെ നേട്ടം. ദിവസം ഒരുകാേടി വാക്സിൻ വിതരണത്തിനുള്ള ശേഷിയിൽ രാജ്യം എത്തി. മാസ്ക് ജീവിതത്തിന്റെ ഭാഗമാക്കണം. പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കുന്നത് ശീലമാക്കുന്നതുപോലെ മാസ്ക് ധരിക്കുന്നതും ശീലമാക്കണം. 

 

 


ലോകം ഇന്ന് ഇന്ത്യയെ ഫാർമ ഹബ്ബായി പരിഗണിക്കുകയാണെന്നും,സാമ്പത്തിക രംഗത്തിലും ഇന്ത്യ മെച്ചപ്പെട്ടു തുടങ്ങി.രാജ്യത്തേക്ക് വലിയ നിക്ഷേപങ്ങൾ വരുന്നു.റിയൽ എസ്റ്റേറ്റ്,കാർഷിക മേഖലകൾ കൂടുതൽ പുരോഗതി കൈവരിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടികാണിച്ചു.

 

 

OTHER SECTIONS