ജാഗ്രത തുടരണം, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് | LIVE

By Web Desk.20 10 2020

imran-azhar

 

 

ന്യൂ ഡൽഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാര്‍ച്ചില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷം പ്രധാനമന്ത്രി ഇത് ഏഴാം തവണയാണ് രാജ്യത്തെ അഭിസോബോധന ചെയ്യുന്നത്. കോവിഡ് വാക്സിൻ ലഭ്യമാകുന്നതുവരെ ജാഗ്രത തുടരണമെന്നും മോദി പറഞ്ഞു. ഉത്സവകാലത്ത് ജാഗ്രതകുറവുണ്ടാകരുതെന്നും മോദി പറഞ്ഞു. രാജ്യത്ത് പലയിടങ്ങളിൽ നിന്നും വ്യക്തമാകുന്നത് ജനങ്ങളുടെ ജാഗ്രത കുറഞ്ഞുവരുന്നുണ്ടെന്നാണ്, വൈറസ് ഇല്ലാതായിട്ടില്ല എന്ന് നാം ഓർമ്മിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വാക്സിനായുള്ള പോരാട്ടങ്ങൾ തുടരുകയാണെന്നും, വാക്സിൻ ലഭിച്ചാലുടൻ അത് ഓരോരുത്തർക്കും എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞുവെന്നും മോദി പറഞ്ഞു.

 

തത്സമയ സംപ്രേക്ഷണം:

 

 

 

OTHER SECTIONS