ബിജെപിയുടെ മുഖ്യമന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും പെരുമാറ്റച്ചട്ടം കർശനമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

By കലാകൗമുദി ലേഖകൻ.14 Sep, 2018

imran-azhar

 

 

ന്യൂഡൽഹി: ബിജെപിയുടെ മുഖ്യമന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും പെരുമാറ്റച്ചട്ടം കർശനമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാത്ത വിദേശയാത്രകൾ പാടില്ലെന്ന് മോദി. സർക്കാരിലും പാർട്ടിയിലും ഉയർന്നു വരുന്ന വിവാദങ്ങളെ തടയാനാണ് പ്രധാനമന്ത്രിയുടെ ശ്രമം.

 

മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും പഴ്സണൽ സ്റ്റാഫിൽ ബന്ധുക്കൾ പാടില്ലാ എന്നും നിലവിൽ അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നേതാക്കൾ ലളിത ജീവിതം നയിക്കണമെന്നും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നേതാക്കളുടെ പരാമർശങ്ങൾ‌ ഉണ്ടാവാൻ പാടില്ലാ എന്നും തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്.

 


തിരഞ്ഞെടുപ്പിൽ വേണം ശ്രദ്ധിക്കേണ്ടതെന്നും മാധ്യമങ്ങളിൽ നിന്നും അകലം പാലിക്കണമെന്നും മോദി സർക്കുലറിലൂടെ ആവശ്യപ്പെട്ടു.