പാക് വ്യോമപരിധിക്കു മുകളിലൂടെ മോദി പറക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം

By Sooraj Surendran .12 06 2019

imran-azhar

 

 

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം പാക്കിസ്ഥാന് മുകളിലൂടെ പറത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം. കിർഗിസ്ഥാനിലേക്കുള്ള യാത്രയിൽ യാത്രസമയം കുറയ്ക്കുന്നതിനു വേണ്ടി പാക്ക് വ്യോമപാത വിദേശകാര്യ മന്ത്രാലയം തിരഞ്ഞെടുത്തിരുന്നു. ബാലാക്കോട്ടിലെ ഭീകരക്യാംപുകൾക്ക് നേരെ ആക്രമണം നടത്തിയതിനെ തുടർന്ന് പാക്കിസ്ഥാൻ 9 വ്യോമപാതകൾ താത്കാലികമായി അടച്ചിട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് പാക് വ്യോമപാത വഴി പറക്കാൻ ഇമ്രാൻ ഖാൻ മോദിക്ക് അനുമതി നൽകിയത്. എന്നാൽ അനുമതി നിരസിച്ച് ഒമാൻ, ഇറാൻ, പിന്നീട് മധ്യപൂർവ ഏഷ്യൻ രാജ്യങ്ങളിലുടെ സഞ്ചരിച്ച് കിർഗിസ്ഥാനിൽ എത്താൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എസ്‌സിഒ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി കിർഗിസ്ഥാനിലേക്ക് പോകുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സമ്മേളനം.

OTHER SECTIONS