By Priya.16 05 2022
പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാളിലെ ലുംബിനിയിലേക്ക് യാത്രതിരിച്ചു. ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ കുശിനഗറിലേക്കും അവിടെ നിന്ന് ഹെലികോപ്റ്ററില്‍ ലുംബിനിയിലേക്ക് യാത്ര ചെയ്യും.പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ സ്വീകരിക്കും.
പ്രധാനമന്ത്രി ലുംബിനിയിലെത്തിയ ശേഷം പ്രാചീന ബുദ്ധ ക്ഷേത്രമായ മായാദേവി ക്ഷേത്രം സന്ദര്‍ശിക്കും. ഇന്ത്യയുടെ ധനസഹായത്തോടെ നിര്‍മിക്കുന്ന ബുദ്ധ സാംസ്കാരിക പൈതൃക കേന്ദ്രത്തിന് തറക്കല്ലിടും.പിന്നീട് നരേന്ദ്രമോദി ലുംബിനി വികസന ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബുദ്ധ ജയന്തി ചടങ്ങില്‍ പങ്കെടുക്കും.