രാജ്യത്ത് ലോക്ക്ഡൗൺ അവസാനിക്കാൻ 'ഒരാഴ്ച'; പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മില്‍ ഇന്ന് ചര്‍ച്ച

By Sooraj Surendran.11 05 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കി. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചർച്ച നടത്തും. വീഡിയോ കോൺഫറൻസിലൂടെയാണ് ചർച്ച നടത്തുക. ലോക്ക്ഡൗൺ മേയ് 17ഓടെ അവസാനിക്കുമോ, അതോ വീണ്ടും നീട്ടുമോ എന്ന ആകാംഷയിലാണ് രാജ്യം. നിലവിൽ രാജ്യത്ത് മധ്യപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി തുടരുകയാണ്.

 

ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ടാൽ രാജ്യത്ത് ലോക്ക്ഡൗൺ നാലാം ഘട്ടത്തിലേക്ക് കടക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചേക്കും. സാമ്പത്തികപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തണമെന്ന സമീപനം കേന്ദ്രസര്‍ക്കാരിനുമുണ്ട്. അതേസമയം കോവിഡ് ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, മറുനാടന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, പ്രവാസി ഇന്ത്യക്കാരുടെ മടങ്ങിവരവ് തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന ചർച്ച വിഷയം.

 

-------------------------------------------------------

 

പ്രവാസികളെ തിരികെയെത്തിക്കാൻ യുദ്ധക്കപ്പലും സൈന്യവും തയ്യാറായിക്കഴിഞ്ഞു |

 

 

 

OTHER SECTIONS