നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു

By Amritha AU.24 May, 2018

imran-azhar


ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. 12, 000 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

പണമിടപാട് നിരോധന നിയമ പ്രകാരം കടുത്ത നടപടിയാണ് നീരവിനെതിരെ എടുത്തിരിക്കുന്നത്. ഇയാളുടെ 170 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയിരുന്നു. സൂറത്തിലെ പൗദ്ര എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, മുംബൈയിലെ ഫയര്‍ സ്റ്റാര്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, അന്ധേരിയിലെ എച്ച്.സി.എല്‍ ഹൗസും ഇ.ഡി വിഭാഗം കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. 58 കോടി രൂപയുടെ പണമിടപാടുകള്‍ മരവിപ്പിച്ചു. 1.90 കോടി രൂപ വില വരുന്ന റോള്‍സ് റോയ്‌സ്‌ഗോസ്റ്റ് കാര്‍ ഉള്‍പ്പെടെ 4.01 കോടി വില വരുന്ന 11 വാഹനങ്ങളും 78 ലക്ഷം രൂപയുടെ പോര്‍ഷെ എ.ജിയും രണ്ട് മെഴ്‌സിഡസ് ബെന്‍സ് കാറുകളും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിട്ടുണ്ട്.