വിവാഹത്തിന് ക്ഷണക്കത്തുകൾ തയാറാക്കാൻ വന്ന എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; വരൻ അറസ്റ്റിൽ

By anju.18 04 2019

imran-azhar

തിരുവനന്തപുരം : തന്റെ വിവാഹത്തിനുള്ള ക്ഷണക്കത്തുകൾ തയാറാക്കാൻ സഹായിക്കാൻ എത്തിയ ബാലികയെ പീഡിപ്പിച്ച കേസിൽ വരൻ പോക്‌സോ നിയമപ്രകാരം അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം നെടുമങ്ങാട് വേങ്കോട് മേൽപ്പാലോട് ചന്ദ്രോദയം വീട്ടിൽ ആർ.പ്രവീൺ (28) നെ ആണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

 

മാതാപിതാക്കൾ ജോലിക്ക് പോയ സമയം ബന്ധുവായ വരന്റെ വീട്ടിലാക്കിയിരുന്ന എട്ടു വയസ്സുകാരിയാണ് പീഡിപ്പിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

 

പ്രവീണിന്റെ വിവാഹം നിശ്ചയിച്ച് ക്ഷണക്കത്തുകൾ തയാറാക്കവേയാണ് സംഭവം. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. അറസ്റ്റിലായ പ്രവീണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

OTHER SECTIONS