ശിൽപ ഷെട്ടിയെ 6 മണിക്കൂർ ചോദ്യം ചെയ്തു; ലാപ്ടോപ്പ് കണ്ടെടുത്തു

By sisira.24 07 2021

imran-azhar

 

 

 

മുംബൈ: നീലച്ചിത്ര നിർമാണക്കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു.

 

ആറുമണിക്കൂറാണ് കഴിഞ്ഞ ദിവസം ശില്‍പയെ ജൂഹുവിലെ വസതിയില്‍ വച്ച് കേസ് അന്വേഷിക്കുന്ന മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

 

ഭര്‍ത്താവിന്‍റെ ബിസിനസിനെക്കുറിച്ച്‌ ശില്‍പയ്ക്ക് അറിവുണ്ടോയെന്നാണ് പ്രധാനമായും പൊലീസ് അന്വേഷിച്ചത്. ഇവരുടെ വസതിയിൽ റെയ്ഡ് നടത്തി.


ഇരുവരും ഡയറക്ടർമാരായ വിയാൻ ഇൻഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

 

കുന്ദ്രയുടെ പൊലീസ് കസ്റ്റഡി 27 വരെ നീട്ടി. രാജ് കുന്ദ്ര അശ്ലീല വീഡിയോകള്‍ വിറ്റുവെന്ന് പറയുന്ന ആപ്പുകളില്‍ നിന്നുള്ള വരുമാനം ശില്‍പയുടെ അക്കൌണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ച് വരുകയാണ്.

 

അതിനിടെ, ഈ വീഡിയോകൾ രാജ് കുന്ദ്ര അപ്‌ലോഡ് ചെയ്തിരുന്ന മൊബൈൽ ആപ്പിന് 20 ലക്ഷം ഉപയോക്താക്കൾ ഉണ്ടായിരുന്നതായി കണ്ടെത്തി.

 

മറ്റു നീലച്ചിത്ര നിർമാതാക്കളിൽ നിന്നു വീഡിയോ വാങ്ങിയും ഇതിൽ അപ്‌ലോഡ് ചെയ്തിരുന്നു.

 

ശില്‍പയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് ലാപ്ടോപ്പും കണ്ടെടുത്തിട്ടുണ്ട്.

 

കേസില്‍ തനിക്ക് പങ്കില്ലെന്നാണ് ശില്‍പ ഷെട്ടി പൊലീസിനോട് പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

അതേസമയം രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്‍റെ സ്ഥാപനമായ വിയാന്‍ ഇന്‍ഡസ്ട്രീസിന്‍റെ ഡയറക്ടറായിരുന്നു ശില്‍പ ഈ സ്ഥാനം രാജിവച്ചുവെന്ന വാര്‍ത്ത പുറത്തുവന്നു. രാജി വയ്ക്കാനുള്ള കാരണവും പൊലീസ് ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

OTHER SECTIONS