അടിമപ്പണി: വീണ്ടും പോലീസുകാർക്കെതിരെ പരാതിയുമായി എസ് എ പി ജീവനക്കാർ

By Sooraj S .16 Jun, 2018

imran-azhar

 

 

തിരുവനന്തപുരം: എ ഡി ജി പി സുദേഷ് കുമാറിന്റെ ഡ്രൈവർ ഗവാസ്കറിന്റെ പീഡനാനുഭവങ്ങൾ പുറത്തറിഞ്ഞതോടെ വീണ്ടും പരാതിയുമായി എസ് എ പി ദിവസ വേദന ജീവനക്കാർ രംഗത്ത്. പേരൂര്‍ക്കട എസ് എ പി ഡെപ്യൂട്ടി കമാന്‍ഡന്റ് പി വി രാജുവിനെതിരെയാണ് ജീവനക്കാർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിയിൽ പറയുന്നതിങ്ങനെ: 'എസ് എ പിയിലെ ദിവസ വേദന ജീവനക്കാരായ തങ്ങളെ പേരൂര്‍ക്കട എസ് എ പി ഡെപ്യൂട്ടി കമാന്‍ഡന്റ് പി വി രാജുവാണ് വീട്ടിൽ ടൈൽസ് പതിപ്പിക്കാനായി കൂട്ടികൊണ്ട് പോയതെന്ന്'. സുബീഷ്, മാഹിന്‍ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ സംഭവം വാർത്തയായതോടെ പരാതിയെ എതിർത്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എസ് എ പി ഡെപ്യൂട്ടി കമാന്‍ഡന്റ് പി വി രാജു.