ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​മാ​യി സഹോദരങ്ങൾ അറസ്റ്റിൽ

By Sooraj Surendran .20 06 2019

imran-azhar

 

 

തൃശൂർ: തൃശൂരിൽ ഒന്നേകാൽ ലക്ഷം രൂപയുടെ കള്ളനോട്ടുമായി സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വടുതല സ്വദേശികളായ ബെന്നി ബെർണാഡ് (40), സഹോദരൻ ജോൺസൺ ബെർണാഡ് (37) എന്നിവരാണ് പിടിയിലായത്. കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച പ്രിന്റർ ഇവരിൽ നിന്നും കണ്ടെടുത്തു. ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് അറസ്റ്റിലായവർ. പാലക്കാട് ലോട്ടറി വിൽപ്പനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ബെന്നി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

OTHER SECTIONS