വിദേശമദ്യ വില്പന; രണ്ടുപേര്‍ പിടിയില്‍

By online desk.18 04 2019

imran-azhar

 

 

നെടുമങ്ങാട്: വിദേശമദ്യ വില്പന നടത്തിയ രണ്ടുപേര്‍ പിടിയില്‍. ഋഷികേഷ്, മഹേഷ് എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. വെമ്പായം മദപുരത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന 25 കുപ്പി മദ്യവും 850 രൂപയുമായാണ് ഋഷികേഷനെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. വെമ്പായം നൂറേക്കര്‍ എന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയില്‍ രഹസ്യ അറ നിര്‍മ്മിച്ച് മദ്യകുപ്പികള്‍ സൂക്ഷിച്ച് വില്പന നടത്തിയ മഹേഷിനെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 44 കുപ്പി മദ്യവും 570 രൂപയും ഓട്ടോറിക്ഷയും പിടിച്ചെടുത്തു. നെടുമങ്ങാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പിഎല്‍ ഷിബുവിന്റ നേതൃത്വത്തില്‍ എക്സൈസ് ഐബി യൂണിറ്റ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

OTHER SECTIONS