നാല് കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി പിടിയില്‍

By online desk.18 04 2019

imran-azhar

 

 

തിരുവനന്തപുരം : തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ കടത്തികൊണ്ടു വന്ന നാല് കിലോ കഞ്ചാവുമായി ഒരാളെ പാറശാല റെയില്‍വേ പൊലീസ് പിടികൂടി. ഇടുക്കി ഉടമ്പഞ്ചോല അയ്യപ്പന്‍കോവില്‍ മേപ്പാറ കയ്യാലക്കല്‍ വീട്ടില്‍ പ്രിന്‍സ്(32)ആണ് പിടിയിലായത്. ബുധനാഴ്ച രാവിലെ പാറശാല റെയില്‍വേസ്റ്റേഷനില്‍ റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയില്‍ മധുര പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കടത്തികൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ബാഗിലാക്കി സീറ്റിനടിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു കഞ്ചാവ്. ഡി.വൈ.എസ്.പി കെ എം ജിജിമോന്റെ നേതൃത്വത്തില്‍ സി.ഐ മാരായ ജയകുമാര്‍, അജി വി നാഥ്, എസ്.എച്ച്.ഒ ശരത്കുമാര്‍, എസ്.ഐമാരായ അബ്ദുല്‍ വഹാബ്, ശ്രീകുമാരന്‍ നായര്‍,എ.എസ്.ഐ ശ്രീകുമാരന്‍ നായര്‍, എസ്.സി.പി.ഒ ശിവകുമാര്‍, സി.പി.ഒ.മാരായ ഫയസ്, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. നെയ്യാറ്റിന്‍കര കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

OTHER SECTIONS