കഞ്ചാവ് വില്‍ക്കുന്നതിനിടെ യുവാവിനെ പൊലിസ് പിടികൂടി

By online desk.17 07 2019

imran-azhar

 

 

അടിമാലി: സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍ക്കുന്നതിനിടെ യുവാവിനെ പൊലിസ് പിടികൂടി. അടിമാലിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന കോതമംഗലം മംഗലശ്ശേരി വീട്ടില്‍ ഷാര്‍വിന്‍ (25)നെയാണ് അടിമാലി എസ്.ഐ.ശിവലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്.ഇയാളുടെ കൈയ്യില്‍ നിന്നും നിരവധി പായ്ക്കറ്റ് കഞ്ചാവ് പിടികൂടി .അടിമാലി എക്‌സൈസ് റേഞ്ച് ഒഫീസിന് മുന്നില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

OTHER SECTIONS