ട്വിറ്റർ കൊലയാളി തകാഹിരോ ശിരൈഷി അറസ്റ്റിൽ

By Sooraj Surendran.10 Sep, 2018

imran-azhar

 

 

ടോക്കിയോ: ട്വിറ്റർ കൊലയാളിയായ തകാഹിരോ ശിരൈഷിയെ പോലീസ് പിടികൂടി. ഒമ്പത് പേരെയാണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതക ശേഷം മൃതദേഹം നശിപ്പിക്കാനായി അവ സെട്ടിനുറുക്കി കൂളറുകളിലും പെട്ടികളിലുമാക്കി സൂക്ഷിക്കുകയായിരുന്നു. ട്വിറ്ററിലൂടെ പരിചയപ്പെടുകയും ഇവരെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നു. ഒരു സ്ത്രീയടക്കം ഒമ്പത് പേരെയാണ് തകാഹിരോ ശിരൈഷി കൊലപ്പെടുത്തിയത്. ഹാലോവീൻ ദിനത്തിലാണ് ഇയാൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിക്കുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതകവിവരങ്ങൾ തകാഹിരോ ശിരൈഷി പുറത്ത് പറയുന്നത്. ഇയാൾ ബോധപൂർവമാണ് കൊലപാതകം നടത്തിയതെന്ന് ഡോക്ടർമാരും സ്ഥിതീകരിച്ചു.