പ്രണയത്തിന് തടസം; അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ മകളും കാമുകനും അറസ്റ്റിൽ

By Sooraj Surendran.20 10 2019

imran-azhar

 

 

തഞ്ചാവൂർ: പ്രണയബന്ധത്തിന് തടസം നിന്ന അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മകളെയും, കാമുകനെയും പോലീസ് അറസ്റ്റ് ചെയ്‌തു. തഞ്ചാവൂരിലെ തിരുവയരുവിന് സമീപമാണ് കൊലപാതകം നടന്നത്. വിലങ്കുടി ഗ്രാമത്തിലെ കാര്‍ഷിക തൊഴിലാളിയായ എ മഹേശ്വരി(40)യെയാണ് പ്ലസ് ടുവിന് പഠിക്കുന്ന 17 കാരിയായ മകൾ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്.

 

ഇവരുടെ ബന്ധുവായ അനന്തരാജ് (25)മായുള്ള ബന്ധത്തിന് മഹേശ്വരി എതിർത്തതാണ് കൊലപാതകത്തിന് കാരണം. മകൾ അനന്തരാജിനൊപ്പം ഒളിച്ചോടിയായിരുന്നു. എന്നാൽ ബന്ധം അംഗീകരിക്കാത്ത മഹേശ്വരി അനന്തരാജിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ് നൽകിയിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ അനന്തരാജ് പെൺകുട്ടിയെ കാണുന്നത് വീണ്ടും പതിവാക്കി. ഇതിൽ പ്രകോപിതയായ അമ്മ മകളുമായി നിരന്തരമായി വഴക്കിട്ടിരുന്നു. വഴക്കിനിടെ പെണ്‍കുട്ടി മഹേശ്വരിയെ തലയില്‍ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും അവര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയുമായിരുന്നു. അയൽവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെയും, പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അനന്തരാജിനേയും പോലീസ് അറസ്റ്റ് ചെയ്തു.

 

OTHER SECTIONS