അഗതി മന്ദിരത്തിൽ വയോധികയ്ക്ക് ക്രൂര മർദനം; സൂ​പ്ര​ണ്ട് അ​ൻ​വ​ർ ഹു​സൈ​ൻ അറസ്റ്റിൽ

By Sooraj Surendran.23 09 2019

imran-azhar

 

 

കൊച്ചി: പള്ളുരുത്തിയിൽ അഗതി മന്ദിരത്തിലെ വയോധിക ക്രൂര മർദനത്തിനിരയായി. കൊച്ചി കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള അഗതി മന്ദിരത്തിലാണ് വയോധിക മർദനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് സൂപ്രണ്ട് അൻവർ ഹുസൈനെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. മാനസികാസ്വാസ്ഥ്യമുള്ള മകളെക്കൊണ്ട് സൂപ്രണ്ട് ജോലി ചെയ്യിപ്പിച്ചത് ഇവർ ചോദ്യം ചെയ്തതാണ്, ഇതേത്തുടർന്നുണ്ടായ പ്രകോപനത്തിലാണ് അൻവർ വയോധികയെ ക്രൂരമായി മർദിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ചവിട്ടിയും തൊഴിച്ചും പൈപ്പ് ഉപയോഗിച്ചുമാണ് വയോധികയെ ഇയാൾ മർദിച്ചത്.

 

OTHER SECTIONS