നികുതിവെട്ടിച്ച് കടത്തിയ ശീതളപാനീയം പിടിച്ചു

By Online Desk .12 07 2019

imran-azhar

 

 

മലപ്പുറം: തമിഴ്നാട്ടില്‍ നിന്ന് മലപ്പുറത്തേക്ക് മാമ്പഴ ജ്യൂസ് എന്ന വ്യാജേന കടത്താന്‍ ശ്രമിച്ച 35000 ശീതളപാനീയം പെരിന്തല്‍മണ്ണ ജിഎസ്ടി ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടി. 2,60,000 രൂപ നികുതിയും പിഴയും ഈടാക്കി. കുപ്പിയില്‍ നിറച്ച് കൊണ്ടുവരുന്ന മാമ്പഴ ജ്യൂസിന് 12 ശതമാനമാണ് നികുതി. എന്നാല്‍ കോളക്ക് 28 ശതമാനം നികുതിയും 12 ശതമാനം സെസും അടക്കണം. നികുതി വെട്ടിക്കാനുള്ള ശ്രമമാണ് ഇന്റലിജന്‍സ് സ്‌ക്വാഡിന്റെ പരിശോധനയില്‍ കണ്ടെത്തിയത്.


ഇന്റലിജന്‍സ് അസി. കമ്മിഷണര്‍ മുഹമ്മദ് സലിമിന്റെ നിര്‍ദ്ദേശാനുസാരം ഇന്റലിജന്‍സ് ഓഫീസര്‍ എഎം. ഷംസുദീന്റെ നേതൃത്വത്തില്‍ അസി. സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ എം.വി. സ്വാദിക്, അബ്ദുല്‍ സലാം, ഡ്രൈവര്‍ രാജീവന്‍ എന്നിവരാണ് പരിശോധന നടത്തിയത്. നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി വാഹന പരിശോധനയയും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള ബില്‍ ശേഖരണവും ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

OTHER SECTIONS