കോവിഡ് നിയമലംഘനം: ഒരു വര്‍ഷത്തിനുള്ളിൽ പൊലീസ് പിരിച്ചത് 86 കോടി

By Vidyalekshmi.22 09 2021

imran-azhar

 

തിരുവനന്തപുരം: കോവിഡ് മാനദണ്ഡം ലംഘിച്ചതിനു കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിൽ കൊണ്ട് സംസ്ഥാനത്തുനിന്നു പൊലീസ് പിരിച്ചെടുത്തത് 86 കോടി രൂപ.പിഴയീടാക്കാന്‍ പൊലീസിനു കുറഞ്ഞ പരിധി നിശ്ചയിച്ചിരുന്നോയെന്നു മറുപടി നല്‍കാനാകില്ലെന്നായിരുന്നു വിവരാവകാശ പ്രകാരമുള്ള ചോദ്യത്തോടുള്ള പ്രതികരണം.

 

പൊതുജനത്തെ പിഴിഞ്ഞു പിഴയീടാക്കാന്‍ പൊലീസിനു സർക്കാർ നിര്‍ദേശം നല്‍കിയെന്നായിരുന്നു ആക്ഷേപം. ലോക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 2020 ജൂലൈ 16 മുതലാണു പൊലീസ് ഈടാക്കിയ പിഴയുടെ കണക്കുകള്‍ പൊലീസിൽ നിന്ന് ലഭിച്ച് തുടങ്ങിയത്.

 


കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് 31 വരെ 37.9 കോടി രൂപ പിഴയീടാക്കി. അതിനുശേഷം കഴിഞ്ഞ മാസംവരെ കോവിഡ് മാനദണ്ഡ ലംഘനത്തിന് പിഴയായി ഈടാക്കിയത് 48.82 കോടി.

 

 

 

OTHER SECTIONS