സമൂഹത്തിൽ മതസ്പർധയും വെറുപ്പും പരത്തുന്നു: ഇ ശ്രീധരനെതിരെ പോലീസിൽ പരാതി

By Aswany Bhumi.25 02 2021

imran-azhar

 

 

മലപ്പുറം: സമൂഹത്തിൽ മതസ്പർധയും വെറുപ്പും പരത്തുന്നു എന്ന പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് മെട്രോമാൻ ഇ ശ്രീധരന് എതിരെ പൊലീസിൽ പരാതി.

 

കഴിഞ്ഞ ദിവസങ്ങളിൽ ഇ ശ്രീധരൻ മാധ്യമങ്ങൾക്ക് നൽകിയ വിവിധ അഭിമുഖങ്ങളിൽ പറഞ്ഞ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

 

അതേസമയം കേസ് എടുക്കാൻ മാത്രം ഗൗരവമുള്ള വിഷയങ്ങൾ പരാതിയിൽ പറയുന്നില്ലെന്ന് പൊന്നാനി പൊലീസ് അറിയിച്ചു.

OTHER SECTIONS