കണ്ണൂർ സെൻട്രൽ ജയിൽ നിന്നും രണ്ട് ഫോണുകൾ പിടിച്ചെടുത്തു

By Sooraj Surendran .11 07 2019

imran-azhar

 

 

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ നടത്തിയ റെയ്ഡിൽ രണ്ട് മൊബൈൽ ഫോണുകൾ കൂടി പിടിച്ചെടുത്തു. ഇതോടെ 54 ഫോണുകളാണ് ജയിലിൽ നിന്നും ഇതുവരെ പിടിച്ചെടുത്തത്. ഫോണുകൾ പിടിച്ചെടുത്തതിനെ തുടർന്ന് പരിശോധന തുടരാൻ ജയിൽ വകുപ്പ് അധികൃതർ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഫോണുകൾ പിടികൂടിയത്. റെയ്ഡിൽ ഫോൺ ചാർജ് ചെയ്യാനുപയോഗിക്കുന്ന സോളാർ ചാർജറുകളും പിടികൂടി. ജയിലിൽ നിന്നും ഫോണുകൾ കണ്ടെത്തിയതിനെ തുടർന്ന് ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചെന്നും ആക്ഷേപമുണ്ട്.