By vidya.03 12 2021
മംഗളൂരു: മലയാളി വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി.യേനപ്പോയ സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലിലാണ് മർദനം നടന്നത്.
അഞ്ച് വിദ്യാർത്ഥികളെ പൊലീസ് ഹോസ്റ്റലിൽ കയറി കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലിലെ നിരവധി വിദ്യാർത്ഥികളെ പൊലീസ് തല്ലിച്ചതച്ചതായി പരാതിയുണ്ട്.
കഴിഞ്ഞ ദിവസം ജൂനിയർ വിദ്യാർത്ഥിയും സീനിയർ വിദ്യാർത്ഥികളും തമ്മിൽ ചെറിയ തർക്കം ഉണ്ടായിരുന്നു. തർക്കത്തിൽ ജൂനിയർ വിദ്യാർത്ഥിയുടെ തലയ്ക്ക് പരിക്കേൽക്കുകയും അയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.