രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

By sisira.25 01 2021

imran-azhar

 


രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഇന്റലിജന്‍സ് മേധാവി എഡിജിപി ടി കെ വിനോദ് കുമാര്‍ രാഷ്ട്രപതിയുടെ പ്രശസ്ത സേവനത്തിനുള്ള പൊലീസ് മെഡലിന് അര്‍ഹനായി.

 

ഹര്‍ഷിത അട്ടലൂരി, കെ എല്‍ ജോണിക്കുട്ടി ( എസ്പി, പൊലീസ് ട്രെയിനിംഗ് കോളജ്, തിരുവനന്തപുരം), എന്‍ രാജേഷ് (എസ്പി,വിജിലന്‍സ്, തിരുവനന്തപുരം), ബി അജിത് കുമാര്‍ (മലപ്പുറം), കെ പി അബ്ദുള്‍ റസാഖ് (ഡെപ്യൂട്ടി കമ്മിഷണര്‍, കോഴിക്കോട്), ഹിരിഷ്ചന്ദ്രനായിക് (ഡിവൈഎസ്പി, കാസര്‍കോഡ്), എസ് മഞ്ജുലാല്‍ (കരുനാഗപ്പള്ളി, കൊല്ലം), കെ നാസര്‍ (എസ്‌ഐ, വൈക്കം), കെ വത്സല ( എസ്പി ഓഫീസ്, മലപ്പുറം) എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌ക്കാരം ലഭിക്കും.

 

സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗം കൊച്ചി യൂണിറ്റിലെ ഡെപ്യൂട്ടി സൂപ്രണ്ടായ ദേവ് രാജ് വക്കണ്ടയും രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹനായി.

OTHER SECTIONS