ശരീരഭാഗം കണ്ടെത്തിയ സംഭവം; ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങി പോലീസ്‌

By Kavitha J.12 Jul, 2018

imran-azhar

 

അടിമാലി: ഇന്നലെ ഉച്ചയോടെ കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ നിന്ന് കണ്ടെടുത്ത മനുഷ്യ ശരീകഭാഗത്തിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ ഒരു മാസത്തില്‍ ഇടുക്കി ജില്ലയില്‍ നിന്ന് കാണാതായ രണ്ട് സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. മനുഷ്യന്റെ കാലാണ് മുതിരപ്പുഴയാറ്റില്‍ നിന്ന് കണ്ടെത്തിയത്. സ്ഥലത്തെത്തിയ വെള്ളത്തൂവല്‍ പോലീസ് സമീപ പ്രദേശങ്ങളില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും കൂടുതലായൊന്നും കണ്ടെത്താനായില്ല. കാണാതായവരുടെ ബന്ധുക്കള്‍ക്കും ശരീരാവശിഷ്ടം തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഡി.എന്‍.എ പരിശോധയ്ക്ക് തയ്യാറെടുക്കുകയാണ് പോലീസ്.