പാലക്കാട്ടെ പോലീസുകാരന്റെ മരണം: മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് അറസ്റ്റില്‍

By Neha C N.20 08 2019

imran-azhar

 

പാലക്കാട്: പാലക്കാട് കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മേല്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ക്യാമ്പിലെ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റായ എല്‍ സുരേന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് അറസ്റ്റ്.

ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് അന്വേഷണ സംഘം സുരേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം അന്വേഷണം തൃപ്തികരമാണെന്ന് കുമാറിന്റെ ഭാര്യ സജിനി പറഞ്ഞു.

ജൂലൈ 25-നാണ് കല്ലേക്കാട് എആര്‍ ക്യാംപിലെ പൊലീസുകാരനായ കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പിലെ മേലുദ്യോഗസ്ഥരുടെ ജാതിവിവേചനവും പീഡനവുമാണ് മരണത്തിന് കാരണമെന്ന് തുടക്കം മുതലേ കുടുംബം ആരോപിച്ചിരുന്നു. ആദ്യം പ്രത്യേക സംഘം അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കുമാറിന്റെ മരണത്തിന് കാരണം മാനസിക പീഡനമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

OTHER SECTIONS