മൂന്നര വയസുകാരന് പരിക്കേറ്റത് ബൈക്ക് അപകടത്തിലെന്ന് പൊലീസ്

By anju.15 05 2019

imran-azhar

 


കോഴിക്കോട്: മൂന്നര വയസുകാരന് പരിക്കേറ്റത് അമ്മയോ സുഹൃത്തോ ഉപദ്രവിച്ചത് മൂലമല്ലെന്ന് പോലീസ്. പരിക്കേറ്റത് ബൈക്ക് അപകടത്തിലാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. അമ്മയേയും സുഹൃത്തിനെയും പാലക്കാട് പോലീസിന് കൈമാറും.

 

കുട്ടിയുടെ അമ്മ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. കുട്ടിയെ ഇവര്‍ ഉപദ്രവിച്ചെന്ന് അച്ഛന്റെ ബന്ധുക്കളാണ് ആരോപിച്ചത്. അപകടം പറ്റിയതാണെന്നും അങ്ങനെയാണ് കുട്ടിക്ക് പരിക്ക് പറ്റിയതെന്നുമാണ് കുട്ടിയുടെ അമ്മയുടെയും കാമുകന്റെയും മൊഴി. മുഖത്തിന്റെ ഒരു വശത്തും, മൂക്കിലും, കയ്യിലും കാലിലുമായാണ് പരിക്ക്.

 

OTHER SECTIONS