മോഡലുകളുടെ മരണം: സൈജു മുൻകൂർ ജാമ്യം തേടി; അന്വേഷണത്തിന് പ്രത്യേക സംഘം

By vidya.18 11 2021

imran-azhar

കൊച്ചി: വാഹനാപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്നു പേർ മരിച്ച സംഭവത്തിൽ അന്വേഷണച്ചുമതല പ്രത്യേക സംഘത്തിന് കൈമാറും.എ സി പി ബിജി ജോർജിന്റെ നേതൃത്വത്തിൽ ജില്ലാ ക്രൈം ബാഞ്ചിന് കീഴിലാകും ഇനി അന്വേഷണ സംഘം പ്രവർത്തിക്കുക.

 

അതേസമയം, ഹോട്ടലിലെ ഡി ജെ പാർട്ടിയിൽ പങ്കെടുത്തവരെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യൽ തുടരുകയാണ്.ഹോട്ടലുടമ വയലാട്ട് റോയ് ജോസഫും അഞ്ച് ഹോട്ടൽ ജീവനക്കാരും ഇന്നലെ അറസ്റ്റിലായിരുന്നു.

 

ഹോട്ടലിലെ സി സി ടിവി ഹാർഡ് ഡിസ്‌കുകൾ നശിപ്പിക്കൽ, വാഹനം പിന്തുടരൽ തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലേക്ക് നയിച്ചത്.ഐ.പി.സി 201, 304,109 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ്.

 

അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന കാക്കനാട് സ്വദേശി സൈജുവിനെ ഇന്നലെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു.എന്നാൽ, ഇയാൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

OTHER SECTIONS