സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ ചോദ്യം ചെയ്യുന്നു

By Priya.23 06 2022

imran-azhar

കൊച്ചി:നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ എറണാകുളം പൊലീസ് ക്ലബിലില്‍ ചോദ്യം ചെയ്യുന്നു. മുന്‍ മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന കേസിലാണ് സരിത്തിനെ ചോദ്യം ചെയ്യുന്നത്.സ്വപ്‌നയും പി.സി.ജോര്‍ജുമാണ് ഗൂഢാലോചന കേസിലെ പ്രതികള്‍.

 

വിദേശത്തേക്ക് കറന്‍സി കടത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, എം ശിവശങ്കര്‍, കെ ടി ജലീല്‍ അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് സ്വപ്നയുടെ മൊഴി. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. കള്ളപ്പണക്കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷമായിരുന്നു സ്വപ്ന മാധ്യമങ്ങള്‍ക്ക്് മുന്നില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

 


സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് പൊലീസ് അന്വേഷണം നടത്തി.മുഖ്യമന്ത്രി രാവിലെ ഡിജിപിയുമായും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായും ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമൊപ്പം ആരോപണം നേരിടുന്ന കെ ടി ജലീല്‍ കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയത്. സ്വപ്ന സുരേഷിനും പി സി ജോര്‍ജിനുമെതിരെയാണ് കെ ടി ജലീല്‍ പരാതി നല്‍കിയത്. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അവഹേളിക്കാനും നാട്ടില്‍ കലാപം ഉണ്ടാക്കാനുമാണ് ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

 

 

 

OTHER SECTIONS