കൊച്ചി കപ്പൽശാല തകർക്കും, ഇ-മെയിലിൽ ഭീഷണി സന്ദേശം; പ്രോട്ടോൺവിഭാഗത്തിൽപ്പെട്ട ഭീഷണി ലഭിച്ചത് പോലീസിന്

By സൂരജ് സുരേന്ദ്രന്‍.15 09 2021

imran-azhar

 

 

കൊച്ചി: കൊച്ചി കപ്പൽശാലക്കെതിരെ തുടർച്ചയായ മൂന്നാം തവണയും ഭീഷണി സന്ദേശം. പ്രോട്ടോൺവിഭാഗത്തിൽപ്പെട്ട ഭീഷണി സന്ദേശം ഇത്തവണ അന്വേഷണസംഘത്തിനാണ് ലഭിച്ചത്.

 

തുടർച്ചയായി ഉണ്ടാകുന്ന ഭീഷണിയിൽ അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിലാണ്. കപ്പൽശാല തകർക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.

 

കപ്പൽശാലാ അധികൃതർ നൽകിയ പരാതിയിൽ ഐടി നിയമം 385 പ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചു.

 

മെയിലിന്റെ വിലാസം അറിയാൻ സാധിക്കാത്തതിനാൽ കുഴയുകയാണ് അന്വേഷണസംഘം.

 

ഇന്ധനടാങ്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി.

 

ഐ എൻ എസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്നായിരുന്നു ഭീഷണി.

 

OTHER SECTIONS