മുസ്ലിം വിരുദ്ധ പരാമർശം; പി എസ് ശ്രീധരൻപിള്ളക്കെതിരെ 153, 153 എ എന്നീ വകുപ്പകൾ പ്രകാരം ജാമ്യമില്ലാ കേസ്

By Sooraj Surendran .18 04 2019

imran-azhar

 

 

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്ക്കെതിരെ 153, 153 എ എന്നീ വകുപ്പകൾ പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ 13ന് ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്‍റെ പ്രചരണ പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് ശ്രീധരൻപിള്ള വിവാദ പരാമർശങ്ങൾ ഉന്നയിച്ചത്. സിപിഎം നേതാവ് വി. ശിവൻകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ബാലക്കോട്ട് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുസ്ലിങ്ങളെ വർഗീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

 

അതേസമയം സംഭവത്തിൽ വിശദീകരണവുമായി ശ്രീധരപിള്ള രംഗത്തെത്തി. മുസ്ലിങ്ങളെ വർഗീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഭീകരരെ കുറിച്ചാണ് പറഞ്ഞതെന്നും തനിക്കെതിരായ കേസിനെ പേടിക്കുന്നില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. അതേസമയം ശ്രീധരൻപിള്ളയുടെ പരാമർശം ജനപ്രാതിനിധ്യ നിയമത്തിന്‍റെ ലംഘനമെന്ന് മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും പറഞ്ഞു.

 

OTHER SECTIONS