നടിക്കെതിരായ അക്രമം : മുകേഷിന്റെയും അന്‍വര്‍ സാദത്തിന്റെയും മൊഴി രേഖപ്പെടുത്തി

By sruthy sajeev .17 Jul, 2017

imran-azhar

തിരുവനന്തപുരം. യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസുമായി ബന്ധപെ്പട്ട് എംഎല്‍എമാരായ മുകേഷ്, അന്‍വര്‍ സാദത്ത് എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപെ്പടുത്തി. എംഎല്‍എ ഹോസ്റ്റലിലെത്തിയായിരുന്നു മൊഴിയെടുപ്പ്. കേസിലെ മുഖ്യപത്രിയായ പള്‍സര്‍ സുനി ഒരു വര്‍ഷം മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു.

 

ഈ സാഹചര്യത്തിലാണ് മുകേഷിന്റെ മൊഴി രേഖപെ്പടുത്താന്‍ പൊലീസ് തീരുമാനിച്ചത്.അന്വേഷണ സംഘം മുകേഷിനോട് എന്താണ് ചോദിച്ചറിഞ്ഞതെന്നത് ഇതുവരെ വ്യകതമായിട്ടില്‌ള. എന്നാല്‍ ദിലീപുമായുള്ള സൗഹൃദം, ഫോണ്‍ സംഭാഷണങ്ങള്‍, കൂടിക്കാഴ്ചകള്‍, സാമ്പത്തിക ഇടപാടുകള്‍, വിദേശയാത്രകള്‍ തുടങ്ങിയവയെക്കുറിച്ച് പൊലീസ് ചോദിച്ചറിഞ്ഞെന്ന് അന്‍വര്‍ സാദത്ത് മാധ്യമങ്ങളോട് പറഞ്ഞു.

 

പള്‍സര്‍ സുനിയുമായി ബന്ധമിലെ്‌ളന്നു പൊലീസിനെ അറിയിച്ചതായും മൊഴിയെടുക്കലിനുശേഷം സാദത്ത് മാധ്യമങ്ങളോടു വ്യകതമാക്കി.തൃക്കാക്കര എംഎല്‍എ പി.ടി.തോമസിന്റെ മൊഴിയും പൊലീസ് ഉടന്‍ രേഖപെ്പടുത്തും. സംഭവം നടന്ന ദിവസം സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലേക്ക് ആദ്യമെത്തിയവരില്‍ ഒരാളായിരുന്നു പി.ടി.തോമസ്. കേസിന്റെ ആദ്യം മുതല്‍തന്നെ അദ്ദേഹത്തിന്റെ ശകതമായ ഇടപെടലുണ്ടായിരുന്നു. തിരുവനന്തപുരത്തുവച്ചായിരിക്കും പി.ടി.തോമസിന്റെയും മൊഴിയെടുക്കുക

OTHER SECTIONS