നടി രമ്യ കൃഷ്ണന്റെ കാറിൽ നിന്ന് നൂറിലധികം മദ്യക്കുപ്പികൾ പിടികൂടി

By Sooraj Surendran.13 06 2020

imran-azhar

 

 

ചെന്നൈ: നടി രമ്യ കൃഷ്ണന്റെ വാഹനത്തിൽ നിന്നും പോലീസ് നൂറിലധികം മദ്യക്കുപ്പികൾ പിടികൂടി. ശനിയാഴ്ചയാണ് സംഭവം. രമ്യാ കൃഷ്ണനും സഹോദരിയും യാത്ര ചെയ്തിരുന്ന കാറിൽ നിന്നും ചെന്നൈ ചെങ്കൽപ്പേട്ട് ചെക്ക് പോസ്റ്റില്‍ വെച്ചാണ് മദ്യക്കുപ്പികൾ പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ സെൽവകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ കാനത്തൂർ പൊലീസാണ് നടിയുടെ വാഹനത്തിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച മദ്യക്കുപ്പികൾ പിടികൂടിയത്. അറസ്റ്റ് ചെയ്ത ഡ്രൈവറെ പോലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. മഹാബലിപുരത്തു നിന്നു ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.

 

OTHER SECTIONS