സുരക്ഷാ ഉദ്യോഗസ്ഥൻറെ തോക്കിൽ നിന്ന് വെടിപൊട്ടി; മോദിയുടെ വേദിയിൽ വൻ സുരക്ഷാ വീഴ്ച

By Sooraj Surendran .18 04 2019

imran-azhar

 

 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനെത്തുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച. സുരക്ഷാ ഉദ്യോഗസ്ഥൻറെ തോക്കിൽ നിന്നും അപ്രതീക്ഷിതമായി വെടിപൊട്ടി. എൻഡിഎ റാലിയെ അഭിസംബോധ ചെയ്യാൻ പ്രധാനമന്ത്രി എത്താനിരിക്കെയാണ് സംഭവം. സ്റ്റേഡിയത്തിൽ നിന്നും പോലീസ് ഉദ്യോഗസ്ഥനെ മാറ്റി. കൊല്ലം എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്‍റെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. മോദി പങ്കെടുക്കുന്ന പരിപാടിയിൽ തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ പ്രവര്‍ത്തകരാണ് പങ്കെടുക്കുക. ഒരു മണിക്കൂറിലേറെ മോദി വേദിയിലുണ്ടാകും.

OTHER SECTIONS