ലോക്ക്ഡൗണിന്റെ മറവിൽ പ​ച്ച​ക്ക​റി​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി; നെ​ടു​ങ്കണ്ടത്ത് ക​ട പൂ​ട്ടി​ച്ചു

By Sooraj Surendran.26 03 2020

imran-azhar

 

 

ഇടുക്കി: കൊറോണ വൈറസ് ബാധ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സമ്പൂർണ ലോക്ക്ഡൗണിന്റെ മറവിൽ പച്ചക്കറികൾക്ക് അമിത വില ഈടാക്കിയ കട പൂട്ടിച്ചു. ഇടുക്കി നെടുങ്കണ്ടത്ത് സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന തമിഴ്‌നാട് സ്വദേശി സെന്തിലിന്‍റെ ഉടമസ്ഥതയിലുള്ള പിആര്‍എസ് വെജിറ്റബിള്‍സ് ആണ് പഞ്ചായത്ത് അധികൃതർ പൂട്ടിച്ചത്. 15 രൂപ മുതല്‍ 20 രൂപ വരെയാണ് ഇവർ അധികമായി ഈടാക്കിയിരുന്നത്. സംഭവത്തെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതരും, പോലീസും കൃത്യമായി പരിശോധന നടത്തിയ ശേഷമാണ് കട പൂട്ടാൻ തീരുമാനിച്ചത്.

 

OTHER SECTIONS