ഡൽഹിയിൽ യുവതിക്കുനേരെ യുവാവിന്റെ ക്രൂര മർദനം; പോലീസുകാരന്റെ മകനെതിരെ അന്വേഷണത്തിന് ഉത്തരവ്

By Sooraj Surendran.14 Sep, 2018

imran-azhar

 

 

ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും സ്ത്രീകൾക്ക് നേരെ ആക്രമണം. രോഹിത് സിംഗ് തോമർ എന്ന യുവാവാണ് യുവതിയെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റു. ഡൽഹിയിലെ ഒരു പോലീസുകാരന്റെ മകനാണ് രോഹിത്. പെൺകുട്ടിയെ വലിച്ചിഴക്കുകയും,തുടർന്ന് തുടരെ മർദിക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് നിലത്ത് വീണ യുവതിയെ രോഹിത് ക്രൂരമായി ചവിട്ടുകയും ചെയ്തു. രോഹിതിനൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ ആക്രമണ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയശേഷം സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയായിരുന്നു. മർദന ദൃശ്യങ്ങൾ വിവാദമായതോടെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് രോഹിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഡൽഹി ഉത്തംനഗറിൽ ഈ മാസം രണ്ടിനായിരുന്നു സംഭവം. കടം വാങ്ങിയ പണം തിരികെ നൽകാത്തതാണ് മർദനത്തിന് കാരണം എന്നാണ് പോലീസ് നിഗമനം.