കൂടത്തായി കൂട്ടക്കൊല കേസ്; സഖറിയാസിനെ വീണ്ടും ചോദ്യം ചെയ്യുന്നു

By mathew.16 10 2019

imran-azhar

 

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പിതാവ് സഖറിയാസിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കൂടത്തായിയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ഇവരെ ചോദ്യം ചെയ്യുന്നത്.

 

ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. സഖറിയാസിനെയും ഷാജുവിനെയും എസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തി നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

 

കൂടത്തായി കൊലപാതക പരമ്പരയില്‍ രണ്ടാമത് കൊല്ലപ്പെട്ട പൊന്നാമറ്റം ടോം തോമസിന്റെ സഹോദരനാണ് സഖറിയാസ്.

 

പൊന്നാമറ്റത്തെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങും വഴി ഷാജുവിനും ജോളിക്കുമൊപ്പം ആശുപത്രിയിലെത്തിയ സിലി അവിടെ വെച്ച് മരിക്കുകയായിരുന്നു. ഡോക്ടറെ കാണാന്‍ ഷാജു അകത്തേക്ക് പോയ സമയത്ത് സയനഡ് കലര്‍ത്തിയ പച്ചവെള്ളം നല്‍കിയാണ് സിലിയെ കൊന്നതെന്ന് ജോളി മൊഴി നല്‍കിയിരുന്നു.

ഷാജുവിനെ സ്വന്തമാക്കാനായിരുന്നു ഈ കൊലപാതകമെന്നും ജോളി മൊഴി നല്‍കിയിരുന്നു.

 

OTHER SECTIONS